Deepa Nisanth's Post Against RSS Goes Viral
ദീപ നിശാന്തിന്റെ സംഘപരിവാർ വിരുദ്ധ പോസ്റ്റുകളെല്ലാം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റാണ്. ഇപ്പോഴിതാ സംഘപരിവാറിനെ പേരെടുത്ത് പറഞ്ഞില്ലങ്കിലും വൻ വിമർശനങ്ങൾ ഉയർത്തി ദീപ നിശാന്തിന്റെ പുതിയ പോസ്റ്റ്. ന്ധിയെ 'നിങ്ങൾ' കൊന്നിട്ടില്ല. പിന്നെന്തിനാണ് ഗാന്ധിവധം എന്ന് എവിടെ കേട്ടാലും "എന്നെ വിളിച്ചോ?" എന്ന് ചോദിച്ച് നിങ്ങൾ വെടികൊണ്ട പന്നിയെപ്പോലെ പാഞ്ഞുവരുന്നത്? ഗാന്ധിവധത്തിൽ "നിങ്ങളുടെ സംഘടനക്ക് പങ്കുണ്ടെന്ന് തെളിയിക്കാമോയെന്ന വെല്ലുവിളി ഒന്നൊന്നര വെല്ലുവിളിയാണ്. 'നിങ്ങളുടെ' സംഘടനയിൽ ആരെങ്കിലും അംഗമാണെന്നുതന്നെ തെളിയിക്കൽ അസാദ്ധ്യമാണ്. ഇങ്ങനെയാണ് ദീപയുടെ പോസ്റ്റ് ആരംഭിക്കുന്നത്. ലോകത്ത് ഒരു ഭീകരവാദസംഘടനയും മെമ്പർഷിപ്പ് രജിസ്റ്ററും വച്ചല്ല പ്രവർത്തിക്കാറ്. നിങ്ങളുമല്ല. കൊല്ലാൻ വിടുന്നതിനു മുമ്പ് സംഘടനയിൽ നിന്ന് പുറത്താക്കിയിരുന്നു എന്നങ്ങോട്ട് പ്രസ്താവിച്ചാൽ മതി. അംഗത്വം തന്നെ ഇല്ലാത്തിടത്തുനിന്നും എങ്ങനെ പുറത്താക്കാനാണ്. കൽബുർഗിയെ, പൻസാരെയെ, ധബോൽക്കറെ, ഗൗരിയെ ഒന്നും കൊന്നത് "സാങ്കേതികമായി" നിങ്ങളല്ല. കാരണം എതിരെ തെളിവുകൾ ഉണ്ടാകാതിരിക്കാൻ മാത്രം ശക്തരായ ക്രിമിനൽ സംഘമാണ് നിങ്ങൾ. ദീപ പറയുന്നു.